യുഎസിൽ തോക്ക് നിയന്ത്രണ നിയമം നിലവിൽ വന്നു

വാഷിങ്ടൻ: യുഎസിൽ ജനങ്ങൾക്ക് തോക്കു ലഭ്യമാകുന്നതിന് ഏതാനും നിയന്ത്രണങ്ങളേർപ്പെടുത്തുന്ന ബിൽ ഇരു സഭകളിലും പാസ്സായതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പിട്ടു നിയമമാക്കി. സ്കൂളുകളിലുൾപ്പെടെ വെടിവയ്പും മരണങ്ങളും വർധിച്ച പശ്ചാത്തലത്തിലാണ് ‘ബൈപാറ്റിസൻ സേഫർ കമ്യൂണിറ്റീസ് ആക്ട്’ നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. തോക്കു വാങ്ങുന്ന 21വയസ്സിൽ താഴെയുള്ളവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും അപകടകാരികളായ വ്യക്തികളിൽനിന്ന് സംസ്ഥാന ഭരണകൂടത്തിനു തോക്കു പിടിച്ചെടുക്കാനും വകുപ്പുകളുണ്ട്.

Top