തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെ ഗണ്‍മാന്‍ എ.എസ്.ഐ അനില്‍കുമാറിനെ സ്ഥലംമാറ്റി.
സര്‍ക്കാരിനുവേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് അസാധാരണ ഉത്തരവിലൂടെ അനില്‍കുമാറിനെ കമ്മിഷണര്‍ ഓഫിസിലേക്ക് സ്ഥലംമാറ്റിയത്.
സെന്‍കുമാറിന്റെ വിശ്വസ്തനാണ് അനില്‍ കുമാര്‍. സെന്‍കുമാര്‍ അറിയാതെയാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സര്‍ക്കാര്‍ നീക്കത്തില്‍ സെന്‍കുമാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ടി.പി.സെന്‍കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ എഐജി വി.ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് ഈ പുതിയ നീക്കം. തനിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു കാണിച്ചു സെന്‍കുമാര്‍ റിപ്പോര്‍ട്ട് തയാറാക്കിയെന്ന പരാതിയില്‍ കേസ് നടത്താനാണു ഗോപാലകൃഷ്ണന് ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.
ടി.പി. സെന്‍കുമാര്‍ മനുഷ്യാവകാശ കമ്മിഷന്‍ ഐജി ആയിരിക്കേയാണു ഡിവൈഎസ്പിയായിരുന്ന ഗോപാലകൃഷ്ണനെതിരെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ പരാതിക്കിടയാക്കിയ പരാമര്‍ശം നടത്തിയത്. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഈ റിപ്പോര്‍ട്ടിന്മേല്‍ സെന്‍കുമാറിനോടു വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.