കൊച്ചി: ജിസിഡിഎ(വിശാല കൊച്ചി വികസന അതോറിറ്റി) യ്ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ വിമര്‍ശനം.
ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കടകള്‍ അടച്ചിടുന്നതിനെതിരെ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജിസിഡിഎയ്ക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ വിമര്‍ശനം.
മത്സരം നടക്കുമെന്ന് രണ്ട് വര്‍ഷം മുമ്പ് അറിഞ്ഞിട്ടും എന്തുകൊണ്ട് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് ചോദിച്ചു.
ജിസിഡിഎ 25 ലക്ഷം രൂപ ട്രഷറിയില്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വ്യാപാരികള്‍ ഈ മാസം 25ന് കടകള്‍ പൂട്ടി താക്കോല്‍ ജിസിഡിഎയെ ഏല്‍പ്പിക്കണം. വ്യാപാരികളുടെ നഷ്ടം കണക്കാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.
എറണാകുളം ചങ്ങമ്പുഴ നഗര്‍ സ്വദേശി വി. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 45 വ്യാപാരികളാണ് ഹര്‍ജി നല്‍കിയത്. ലോകകപ്പിനു വേണ്ടി ഒക്ടോബര്‍ 25 വരെ കടമുറികള്‍ അടച്ചിടാനാണ് ജി.സി.ഡി.എ നോട്ടീസ് നല്‍കിയത്.