കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള നാലുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാലുപേരും വെന്റിലേറ്ററിലാണ്. ഇവരില്‍ രണ്ടുപേര്‍ ഇന്നലെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമാണ്.

നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നാലുപേരും ആംസ്റ്ററില്‍ രണ്ടുപേരും സണ്‍റൈസിലും മെഡിക്കല്‍ സെന്ററിലുമായി ആകെ 17 പേരുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ ഐസിയുവിലാണെന്നും മന്ത്രി അറിയിച്ചു.

സ്ഫോടനത്തില്‍ മരിച്ച മൂന്നുപേരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായശേഷം ഒരുമിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവസ്ഥലത്ത് വെച്ചുതന്നെ ഇന്നലെ മരിച്ച സ്ത്രീക്ക് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിരുന്നു. അതിനാല്‍ സ്ഥിരീകരണത്തിനായി ഇവരുടെ ബന്ധുവിന്റെ ഡിഎന്‍എ പരിശോധിക്കുമെന്നും ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

Top