തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
‘കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം മന്ത്രി കുട്ടിച്ചോറാക്കിയിരിക്കുകയാണ്. ബാലാവകാശ കമ്മീഷന്‍ അംഗമായി സ്വന്തക്കാരനെ തിരുകി കയറ്റിയ മന്ത്രി ഇപ്പോള്‍ തന്നെ പ്രതിക്കൂട്ടിലാണ്. മാത്രവുമല്ല മന്ത്രിയുടെ പിടിപ്പു കേടു മൂലം സുപ്രീംകോടതിയില്‍ അരലക്ഷം രൂപ പിഴയൊടുക്കേണ്ടിയും വന്നിട്ടുണ്ട്. ഇത്തരത്തില്‍ മുഖം നഷ്ടമായ മന്ത്രിക്ക് കിട്ടിയ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധിയെന്നും’ കുമ്മനം പറഞ്ഞു.
കമ്മ്യൂണിസ്റ്റ്കാരിയെന്ന വിശേഷണത്തിന് പോലും അര്‍ഹതയില്ലാത്ത മുതലാളിത്ത വാദിയായി മാറിയിരിക്കുകയാണ് മന്ത്രി കെ കെ ശൈലജ എന്നും കുമ്മനം ആരോപിച്ചു.
കണ്ണൂര്‍ലോബിയുടെ പ്രീതി നഷ്ടമാകുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി ശൈലജയെ പുറത്താക്കാന്‍ തയ്യാറാകാത്തതെന്നും കുമ്മനം ചോദിച്ചു.
ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും, ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മന്ത്രിക്ക് ധാര്‍മ്മിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.