രണ്ട് മണിക്കൂര്‍ യാത്ര ഇനി 15 മിനിറ്റില്‍, ഹെലിടാക്‌സി സര്‍വീസിനു ബംഗളൂരുവില്‍ തുടക്കം

ബംഗളൂരു: രാജ്യത്ത് ആദ്യമായി കര്‍ണാടകയില്‍ ഹെലിടാക്‌സി സര്‍വീസിനു തുടക്കം.

കുറഞ്ഞ ചെലവില്‍ ഹെലികോപ്ടര്‍ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെലിടാക്‌സി സര്‍വീസ് ആരംഭിച്ചത്. പ്രാരംഭമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്കാണ് ഹെലി ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍നിന്ന് റോഡ് മാര്‍ഗം ഇലക്ട്രോണിക് സിറ്റിയിലേക്ക് സാധാരണ ടാക്‌സിക്ക് രണ്ടു മണിക്കൂര്‍ വേണം. ഈ 55 കിലോമീറ്റര്‍ ദൂരം എത്താന്‍ ഹെലി ടാക്‌സിക്ക് 15 മിനിറ്റ് മതി എന്നതാണ് ഏറെ ആകര്‍ഷകം.

സംസ്ഥാനത്തിന്റെ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഹെലിടാക്‌സി വഴിയൊരുക്കും. ഇതോടെ ഹെലിടാക്‌സി സര്‍വീസുള്ള രാജ്യത്തെ ആദ്യവിമാനത്താവളമായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മാറി.

Top