കേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഇന്ന് അംഗീകാരം നല്‍കിയേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് ഇന്ന് അംഗീകാരം നല്‍കിയേക്കും. ചര്‍ച്ച പൂര്‍ത്തിയാക്കി, അന്തിമ പട്ടിക സോണിയാ ഗാന്ധിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു സൂചനയെങ്കിലും ഛത്തീസ്ഗഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല. അന്തിമ പട്ടികയില്‍ മറ്റ് ഭേദഗതിയില്ലെങ്കില്‍ പ്രഖ്യാപനം ഇന്നു തന്നെ നടന്നേക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലുള്ളത്.

ബിഹാറില്‍ നാലു ദിവസത്തെ പര്യടനത്തിന് പോകുന്നതിനു മുന്നേ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡി.സി.സി അധ്യക്ഷ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറിയിരുന്നു. എ.കെ.ആന്റണിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സോണിയ ഗാന്ധി ഒപ്പിടുന്നത്.

Top