കൊച്ചി: പി.യു ചിത്ര നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിശദമായ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ഉത്തരവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
മാത്രമല്ല, ഫെഡറേഷനുമേല്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവേണ്ടതാണെന്നും കോടതി വിമര്‍ശിച്ചു.
ജൂലൈ 24ന് ശേഷം സുധാ സിങ് എങ്ങിനെ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് ഫെഡറേഷന്‍ വിശദീകരിക്കണമെന്നും കോടതി അറിയിച്ചു.
നാളെ കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണം എന്നാണ് നിര്‍ദേശം.