കതിരൂര്‍ മനോജ് വധക്കേസ്; പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല

p jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. കേസില്‍ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് കേസില്‍ യുഎപിഎ ചുമത്തിയത് എന്നുകാണിച്ചാണ് ജയരാജനടക്കം 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. യു.എ.പി.എ ചുമത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ വിധി വരുന്നതുവരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

Top