തച്ചങ്കരിക്കെതിരായ ഹര്‍ജി ;സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

kerala-high-court

കൊച്ചി: ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.

ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കോടതിയില്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഈ സാഹചര്യത്തിലാണ് കോടതി അതൃപ്തി അറിയിച്ചത്.

പൊലീസ് മേധാവി സ്ഥാനം സെന്‍കുമാര്‍ ഒഴിയാന്‍ വേണ്ടിയാണോ സത്യവാങ്മൂലം നല്‍കാന്‍ വൈകുന്നതെന്ന് കോടതി ചോദിച്ചു. നിരവധി ആരോപണങ്ങള്‍ നേരിട്ട ഉദ്യോഗസ്ഥനല്ലേ സെന്‍കുമാറെന്നും കോടതി ആരാഞ്ഞു.

സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കില്ലന്നും, ബുധനാഴ്ചക്കകം വിവരങ്ങള്‍ നല്‍കാനും കോടതി കര്‍ശന നിര്‍ദേശം നല്‍കി.

സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പൊലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Top