കൊച്ചി: ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി നല്‍കിയത്.
അതേസമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചെന്നും ഡിവൈഎസ്പി പികെ സുഭാഷ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം ജലന്ധറിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടുദിവസത്തിനകം അന്വേഷണസംഘം ചോദ്യം ചെയ്യും.
കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും.