കൊച്ചി: ഭിന്നശേഷിക്കാരന്‍ വാങ്ങിയ 12 വര്‍ഷത്തെ ക്ഷേമ പെന്‍ഷന്‍ തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി മരവിപ്പിച്ചു. കൊല്ലം സ്വദേശി ആര്‍.എസ് മണിദാസന്‍ വാങ്ങിയ കഴിഞ്ഞ 12 വര്‍ഷത്തെ പെന്‍ഷന്‍ തിരിച്ചടയ്ക്കണമെന്ന ഒക്ടോബര്‍ 27 ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതാണ് ഹൈക്കോടതി മരവിപ്പിച്ചത്.
പെന്‍ഷന്‍ തുക തിരിച്ചു പിടിക്കാനുള്ള ഉത്തരവിനാധാരമായ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. മണിദാസും അമ്മയും നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചിന്റേതാണ് ഇടപെടല്‍. സര്‍ക്കാരടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും ഹര്‍ജിയില്‍ നോട്ടീസുണ്ട്.
2010 സെപ്റ്റംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ വാങ്ങിയ ഒന്നേ കാല്‍ലക്ഷത്തോളം രൂപ തിരിച്ചടക്കാനായിരുന്നു പഞ്ചായത്ത് നോട്ടീസ്. പെന്‍ഷന്‍ നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിയ്ക്കു പുറത്താണെന്ന കാരണത്താല്‍ മണിദാസിന് പെന്‍ഷന്‍ നല്‍കുന്നത് ബന്ധപ്പെട്ട വകുപ്പ് നിര്‍ത്തിയിരുന്നു.