ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊ​ച്ചി: ചു​രു​ളി സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പോ​ലീ​സ് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി. സി​നി​മ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നും ഇ​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്.

ജ​സ്റ്റീ​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ർ‌​ജി ത​ള്ളി​യ​ത്. ചി​ത്രം പൊ​തു ധാ​ര്‍​മി​ക​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഒ​ടി​ടി​യി​ല്‍​നി​ന്ന​ട​ക്കം നീ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. അ​ഭി​ഭാ​ഷ​ക പെ​ഗ്ഗി​ഫെ​ന്‍ ആ​ണ് ഹ​ർ​ജി ന​ൽ‌​കി​യ​ത്.

Top