എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: തിരുവനന്തപുരത്ത് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ പോലീസ് അന്വേഷണം നടത്തി കണ്ടെത്തട്ടേയയെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ തനിക്കെതിരെ എടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

അതേസമയം എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയും ഒരു ബെഞ്ച് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി വിട്ടു. ഈ വിഷയത്തില്‍ അനുമതി തേടാന്‍ ഹൈക്കോടിതി രജിസ്ട്രാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. എ.ഡി.ജി.പിയുടെ മകളുടെ പരാതി പരിഗണിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടത്.

തന്റെ കൈയ്യില്‍ കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചിട്ടില്ലെന്നും എ.ഡി.ജി.പിയുടെ മകള്‍ പറഞ്ഞിരുന്നു. ഗവാസ്‌കറിന് പരിക്കില്ല എന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയെന്നാണു വിവരം. ഇതെല്ലാം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകള്‍ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

Top