‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി

മോഹന്‍ലാല്‍ ചിത്രം ‘നേര്’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് നാളെ വീണ്ടും കേള്‍ക്കും.

തിരക്കഥാകൃത്ത് ദീപു കെ ഉണ്ണിയാണ് ഹര്‍ജി നല്‍കിയത്. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയിലെ ആക്ഷേപം.

12ത് മാനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് നേര്. മോഹന്‍ലാലിനൊപ്പം അനശ്വര രാജന്‍, ശാന്തി മായാദേവി, ജഗദീഷ്, സിദ്ധിക്ക് തുടങ്ങിയ താരങ്ങള്‍ സിനിമയില്‍ സുപ്രധാന വേഷണങ്ങളിലെത്തുന്നു. കോര്‍ട്ട് റൂം ഡ്രാമയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ മോഹന്‍ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാളെയാണ് സിനിമയുടെ റിലീസ്.

Top