കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. നാല് തലത്തിലുള്ള അന്വേഷണങ്ങളുടെ സ്വഭാവം സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഉന്നതതല സമിതി, സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉപസമിതി, പൊലീസ് അന്വേഷണം, ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലുള്ള മജിസ്റ്റീരിയല്‍ അന്വേഷണം എന്നിവയെ സംബന്ധിച്ചാണ് വിശദീകരണം നല്‍കുന്നത്.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ നവംബര്‍ 25നാണ് സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് കുസാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്.ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നത് ഉള്‍പ്പടെയുള്ള വാദമാണ് കൊച്ചി സര്‍വകലാശാല ആദ്യ സത്യവാങ്മൂലത്തില്‍ മുന്നോട്ട് വെച്ചത്.