അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് പുനപരിശോധിക്കണം; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നിരന്തരം നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നെന്മാറ എംഎൽഎ കെ.ബാബുവാണ് ഹര്‍ജിക്കാരൻ. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ വാദം. ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുക.

ഇതിനിടെ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാ‍‍ർ, പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഇടുക്കിയിലുള്ള കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രിയമെന്നാണ് ഹർജിയിലെ വാദം.

ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.

Top