കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ആര്‍ ടി സി സി ആര്‍ പരിശോധന നിരക്ക് 300 രൂപയും ആന്റിജന്‍ പരിശോധന നിരക്ക് 100 രൂപയും ആക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി ആണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്.
നിരക്ക് കുറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി അറിയിച്ചത്.വിവിധ പരിശോധനകള്‍ക്ക് ലാബുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി. നിരക്ക് വര്‍ധന സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുക
കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ അത്തരം പരിശോധന നടത്തുന്ന ലാബുകളിലെ മോളിക്യുലാര്‍ വിഭാഗം അടച്ചിടാനാണ് ലാബുടമകളുടെ നീക്കം. സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു.