കൊച്ചി: ജനങ്ങളുടെ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ഹൈക്കോടതി. കെ.സി.എയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദ്യം ഉന്നയിച്ചു. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയില്ല, തിരഞ്ഞെടുപ്പോ, ബൈലോ ഭേദഗതിയോ നടപ്പാക്കിയില്ലെന്നും കാണിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പുതിയതായി ചാര്‍ജ് എടുത്ത കമ്മിറ്റി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കെ.സി.എ വാദിച്ചു, കോടതി അഡ്മിനിസ്‌ട്രേറ്റര്‍ വന്നാല്‍ അസോസിയേഷനില്‍ അഴിമതിയുണ്ടെന്ന് ജനം കരുതുമെന്നും കെ.സി.എ ചൂണ്ടിക്കാട്ടി. എന്നാല്‍, അഴിമതിയുണ്ടെങ്കില്‍ പുറത്തുവരട്ടെ എന്ന് കോടതി വ്യക്തമാക്കി.