ഹോണറിന്റെ ഏറ്റവും പുതിയ മോഡല്‍ Honor 7X വിപണിയിലേയ്ക്ക്.
ഇന്ന് 12 മണി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണില്‍ നിന്നും ഫോണ്‍ ലഭ്യമാകും.
മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്.
Honor 7X ന്റെ ഏറ്റവും വലിയ സവിശേഷതയെന്നത് ഡ്യൂവല്‍ പിന്‍ ക്യാമറയാണ്.
5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയുള്ള ഫോണിന് 2160 x 1080 പിക്‌സല്‍ റെസലൂഷന്‍ ഉണ്ട്.
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജും പ്രത്യേകതയാണ്.
.Android 7.0 Nougatലാണ് ഫോണിന്റെ ഓ എസ് പ്രവര്‍ത്തനം.
16.2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും, 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണ് ഇതിനുള്ളത്.
3340mAhന്റെ ബാറ്ററി ലൈഫുമുള്ള Honor 7X ന്റെ വിപണിയിലെ വില 12,999 രൂപയാണ്.