മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ പൊന്നാനിയിലെ ഹോട്ടലില്‍ വെച്ച് കൈയേറ്റമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ. ഹോട്ടലില്‍ വച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഹോട്ടലിന് പുറത്ത് വച്ചും ഇങ്ങനെയൊരു സംഭവം ഉണ്ടായതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു സംഭവം അറിഞ്ഞത് രാവിലെയാണെന്നും ഹോട്ടലില്‍ സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്നാനിയിലെ ഹോട്ടലില്‍ വച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി ആരോപിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ കാറില്‍ ലോറി ഇടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.