കുടുംബ വഴക്ക്; ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

ചേര്‍ത്തല: ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി. ചേര്‍ത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രജിത്ത് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Top