മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ നാലാം ടെസ്റ്റിന് വേദിയായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിന് രാജ്യാന്തര നിലവാരമില്ലായിരുന്നെന്ന് ഐസിസി. ജീവനില്ലാത്ത പിച്ചെന്ന മാച്ച് റഫറി രഞ്ജന്‍ മദുഗല്ലയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ക്രിക്കറ്റ് കൗണ്‍സില്‍ വിശദീകരണം തേടിയിട്ടുണ്ട്.
അഞ്ച് ദിവസത്തിനിടെ 24 വിക്കറ്റുകള്‍ മാത്രം വീണ നാലാം ടെസ്റ്റ് പോരാട്ടം സമനിലയില്‍ പിരിഞ്ഞതിന് ശേഷം ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ പിച്ചൊരുക്കിയ രീതിയെ വിമര്‍ശിച്ചിരുന്നു. പിച്ചും ഔട്ട്ഫീല്‍ഡും വിലയിരുത്തുന്ന ഐസിസിയുടെ പ്രത്യേകസമിതിയുടെ റേറ്റിങ് സംവിധാനത്തില്‍ അഞ്ച് പോയിന്റിലധികം താഴെ പോയാല്‍ ഒരു വര്‍ഷത്തെ വിലക്ക് വരെ മെല്‍ബണ്‍ ഗ്രൗണ്ടിന് നേരിടേണ്ടി വരും. വിശദീകരണമറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്.