ദുബായ്: ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ഇന്റര്‍നാഷണല്‍ ലീഗിനും ഐ സി സി യുടെ പച്ചക്കൊടി.
ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചീഫ് എക്‌സിക്യുട്ടിവ് ഡേവ് റിച്ചാര്‍ഡ്‌സണ്‍ ഓക്ലന്‍ഡില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
2023 ലോകകപ്പിനുമുമ്പ് രണ്ടുവര്‍ഷമെടുത്ത് ലീഗ് നടത്താനാണ് ഐസിസിയുടെ പദ്ധതി.
2019 ലോകകപ്പിനുശേഷമാവും ടെസ്റ്റ് സീരീസ് ലീഗ് ആരംഭിക്കുക.
ഒമ്പതു ടീമുകള്‍ ആറു പരമ്പരകള്‍ കളിക്കുന്നതാണ് ടെസ്റ്റ് സീരീസ് ലീഗ്. രണ്ടു വര്‍ഷങ്ങളിലായി നടക്കുന്ന പരമ്പരകളില്‍ മൂന്നു ഹോം മാച്ചുകളും മൂന്ന് എവേ മാച്ചുകളും ഉള്‍പ്പെടുന്നു.
പരമ്പരയില്‍ ഏറ്റവും കുറഞ്ഞത് രണ്ടു ടെസ്റ്റുകളും പരമാവധി അഞ്ചു ടെസ്റ്റുകളും കളിക്കണം.
സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കില്ല.
2020ല്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള ഏകദിന ലീഗില്‍ 13 ടീമുകളാണ് പങ്കെടുക്കുന്നത്.