ഐക്കോണിക് മോട്ടോര്‍സൈക്കിള്‍ ‘ഹോണ്ട മങ്കി’ വിടപറയുന്നു

ന്‍പതു വര്‍ഷത്തിലേറെ നീണ്ട ഉത്പാദനത്തിന് ശേഷം ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഐക്കോണിക് മോട്ടോര്‍സൈക്കിള്‍ ‘ഹോണ്ട മങ്കി’ വിടപറയുന്നു.

ജപ്പാനില്‍ ടൂവീലറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ മങ്കിയെ പിന്‍വലിക്കുമെന്ന് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1961 ലാണ് ആദ്യമായി മങ്കി മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിച്ചത്. ഏറ്റവും ചെറിയ മോട്ടോര്‍സൈക്കിള്‍ എന്ന സങ്കല്‍പം വിപണിയില്‍ പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു ഹോണ്ട മങ്കിയുടെ ജനനം.

തുടക്കകാലത്ത് ടോക്കിയോയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡായാണ് മങ്കി മോട്ടോര്‍സൈക്കിള്‍ സേവനം അനുഷ്ടിച്ചത്. 1967 ലാണ് റോഡ് വേര്‍ഷന്‍ മങ്കി പുറത്തിറങ്ങിയത്.

തിരക്ക് പിടിച്ച നഗരജീവിതത്തില്‍ കോമ്പാക്ട് മോട്ടോര്‍സൈക്കിള്‍ തേടിയവര്‍ക്ക് ആശ്വാസമേകുകയായിരുന്നു ഹോണ്ട മങ്കി.

ഫോള്‍ഡബിള്‍ ഹാന്‍ഡില്‍ ബാറുകളും, കോമ്പാക്ട് ഡിസൈനും മുഖമുദ്രയായി മാറിയ മങ്കി മോട്ടോര്‍സൈക്കിള്‍, വൈകാതെ തന്നെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ ഇടംനേടി.

500 മങ്കികളെ മാത്രമാണ് അവസാന പതിപ്പില്‍ ഹോണ്ട ഉത്പാദിപ്പിച്ചത്. 45,333 ഉപഭോക്താക്കളാണ് അവസാന മങ്കികള്‍ക്കായി കമ്പനിയെ സമീപിച്ചത്.

അതോടെ നറുക്കെടുപ്പിലൂടെ മോട്ടോര്‍സൈക്കിളുകളെ വില്‍ക്കാമെന്ന് ഹോണ്ട നിലപാട് സ്വീകരിച്ചു.

എന്നാല്‍, എടുത്തു പറയേണ്ട മറ്റൊരു കാര്യം പ്രതാപകാലത്ത് പോലും ഹോണ്ട മങ്കി ഇന്ത്യയില്‍ എത്തിയില്ല എന്നതാണ്.

Top