ഐഐടി പ്രവേശനപരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈനാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കളിലേക്കുള്ള പ്രവേശനപരീക്ഷ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായും ഓണ്‍ലൈനാവുന്നു.

ഞായറാഴ്ച ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് (ജാബ്) ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഇൗ പുതിയ സംവിധാനമനുസരിച്ച് തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഹാജരാവുന്ന വിദ്യാര്‍ത്ഥികള്‍ അവിടെ സജ്ജമാക്കുന്ന കമ്പ്യൂട്ടറുകളില്‍ പരീക്ഷ എഴുതണം.

നേരത്തെ ജെഇഇ മെയിന്‍സ് പരീക്ഷ ഓണ്‍ലൈനായി എഴുതാന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഓപ്ഷന്‍ നല്‍കിയിരുന്നു.

ഈ വര്‍ഷം നടന്ന ജെഇഇ മെയിന്‍സ് പരീക്ഷയ്ക്ക് 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹാജരായത്.

ഇതില്‍ പത്ത് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് ഓണ്‍ലൈനായി പരീക്ഷ എഴുതിയത്.

Top