മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രധാന്യമാണ് ഇതിലൂടെ തെളിയുന്നതെന്ന് പ്രചാരണ പരിപാടിയില്‍ ബൈഡന്‍ പറഞ്ഞു.
ട്രംപ് വൈറസിന്റെ മാരകതയെ ചെറുതായി കാട്ടാനാണ് ശ്രമിച്ചത്. അദ്ദേഹം പതിവായി മാസ്‌ക്കുകള്‍ ഒഴിവാക്കി നിരവധി പ്രചാരണ റാലികള്‍ നടത്തി. കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇതിനെ അതീവ ഗൗരവത്തോടെ കാണണമെന്നും ബൈഡന്‍ പറഞ്ഞു. ഇതിനെ രാഷ്ട്രീയ വിഷയമായി താന്‍ കാണുന്നില്ല. ഈ രോഗത്തെയും വൈറസിനെയും നമ്മള്‍ അത്യധികം ഗൗരവമായി തന്നെ കാണണമെന്നും ബൈഡന്‍ വ്യക്തമാക്കി.