അമ്മയും കുഞ്ഞും പുഴയിൽ ചാടിയ സംഭവം; യുവതി മരിച്ചു

വയനാട്: വയനാട് വെണ്ണിയോട് മകൾക്കൊപ്പം പുഴയിൽ ചാടിയ യുവതി ദർശന മരിച്ചു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് മകൾ ദക്ഷയ്ക്കൊപ്പം ദർശന പുഴയിലേക്ക് ചാടിയത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ദർശനയെ രക്ഷിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല. കാണാതായ മകൾ ദക്ഷയ്ക്കായുള്ള തെരച്ചിൽ ഇന്നും തുടർന്നെങ്കിലും ഇരുട്ടു വീണതോടെ അവസാനിപ്പിച്ചു. പുഴയിലേക്ക് ചാടാൻ എന്താണ് കാരണം എന്ന് വ്യക്തമല്ല. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.

Top