തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞവര്‍ഷം നവംബര്‍ 29നാണ് സംഭവം നടന്നത്.
ശൂരനാട് സ്വദേശി സ്മിതയാണ് കൊല്ലപ്പെട്ടത്. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ അന്തേവാസിയായ സജിത മേരിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസില്‍ സജിത മേരിക്കെതിരേ മറ്റൊരു അന്തേവാസിയായ സന്ധ്യ ക്രൈംബ്രാഞ്ചിന് നിര്‍ണായക മൊഴി നല്‍കിയിരുന്നു.