സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ആദായ നികുതി വകുപ്പിന് 10 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന് 10 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ആണ് ഇത്രയും വലിയ തുക പിഴയായി ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ജസ്റ്റിസ് മദന്‍ ലോകുര്‍ അധ്യക്ഷനായ ബെഞ്ചാണ് ഗാസിയാബാദ് ആദായ നികുതി കമീഷണര്‍ക്ക് പിഴ ചുമത്തിയത്. എസ്.എ നസീര്‍, ദീപക് ഗുപ്ത തുടങ്ങിയവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

അലഹാബാദ് ഹൈകോടതി വിധിക്കെതിരെയാണ് ആദായ നികുതി വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഇതേ കേസ് 2012 മുതല്‍ തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യം ശ്രദ്ധിക്കാതെ അപ്പീല്‍ നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കോടതിയുടെ പിഴ ശിക്ഷ.

Top