അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പടയെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യൻ ടീം ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോർമാറ്റായ ടി20യിൽ ഏറ്റുമുട്ടാൻ ഇറങ്ങുന്നു.അഞ്ചു മത്സരങ്ങളുള്ള പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക. രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്.
മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി. ചെറിയ ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറി പോലും നേടിയില്ലെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരത അപാരമാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോലി തന്നെ. ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് തൊട്ടുപിന്നിലുള്ളത്. ടി20 മത്സരങ്ങളില്‍ സെഞ്ചുറി ഇല്ലെങ്കിലും 25 അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്.നാളെ ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോള്‍ മറ്റൊരു റെക്കോഡിനരികെയാണ് കോലി. ടി20 കരിയറിൽ 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്ക് ഇനി 72 റണ്‍സ് കൂടി മതി.
നിലവിലെ ഐ സി സി യുടെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ടീം. നിലവിൽ ഐസിസി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ടീം.കഴിഞ്ഞ ഐ പി എൽ സീസണിലും ഓസ്ട്രേലിയൻ പര്യടനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ശിഖർ ധവാൻ, രോഹിത് ശർമ, കെ. എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവർ ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന താരങ്ങളാണ്.
അതുകൊണ്ട് തന്നെ നടക്കാനിരിക്കുന്ന മത്സരങ്ങൾ തികച്ചും പ്രവാചനാതീതമാണ്.