ശ്രീനഗര്‍: അമ്മയുടെ അഭ്യര്‍ഥനയില്‍ ഭീകരവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് ഒരാള്‍ കൂടി കശ്മീരില്‍ തിരികെയെത്തി. എന്നാല്‍ തിരികെ എത്തിയ ആളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഭീകരവാദം ഉപേക്ഷിച്ച് ഒരാള്‍ കൂടി തിരികെ എത്തിയതായി ജമ്മു-കശ്മീര്‍ പൊലീസ് മേധാവി എസ്.പി. വൈദ് ആണ് അറിയിച്ചിരിക്കുന്നത്. ഭീകരവാദത്തിന്റെ പിടിയില്‍ നിന്നും ഒരാള്‍ കൂടി രക്ഷപ്പെട്ടതിലുള്ള സന്തോഷം തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
Another young boy responding to the appeals of crying mother returned to the fold of family leaving path of violence in the valley. I wish the family happy re- union.
— Shesh Paul Vaid (@spvaid) March 2, 2018
2017ല്‍ മാത്രം മാതാപിതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭീകരവാദ ബന്ധം ഉപേക്ഷിച്ച് നാലു കശ്മീരി യുവാക്കള്‍ തിരികെ എത്തിയിരുന്നു. ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ എന്ന പേരില്‍ ഭീകര വിരുദ്ധ നടപടി സൈന്യം ശക്തമാക്കിയതിന് പിന്നാലെ മക്കള്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ട് അമ്മമാരുടെ അഭ്യര്‍ഥന സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ തിരിച്ചെത്തുന്നവര്‍ക്കായി കൗണ്‍സിലിങ്ങും പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്.