ഡിജിറ്റല്‍ മാധ്യമങ്ങള്‍ ശക്തമാകും; ഇന്ത്യന്‍ മാധ്യമ വ്യവസായം 25 ശതമാനം വളരും

ദില്ലി: 2020 ലെ പ്രതിസന്ധിയുടെ കലണ്ടര്‍ വര്‍ഷത്തിനു ശേഷം ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ല്‍ വീണ്ടും വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈ. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി (FICCI) ചേര്‍ന്ന് പുറത്തിറക്കിയ ഈ മേഖലയെക്കുറിച്ചുള്ള വാര്‍ഷിക പഠനത്തിലാണ് ഇവൈ നിരീക്ഷണങ്ങള്‍ നടത്തിയത്.

കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം വിപണി 24 ശതമാനം ഇടിഞ്ഞ 2020 ല്‍ ഉണ്ടായ നഷ്ടത്തെ മറികടന്ന് മാധ്യമ വ്യവസായം ഈ വര്‍ഷം 25 ശതമാനം വളര്‍ച്ച നേട്ടത്തോടെ 1.73 ട്രില്യണ്‍ രൂപയിലെത്തും. 2023 ഓടെ വിപണി 2.2 ട്രില്യണ്‍ രൂപയെ മറികടക്കുമെന്ന് ഇ.വൈ. പറയുന്നു. ഇത് വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 17 ശതമാനം വളര്‍ച്ച കൈവരിക്കും.

വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരും, ഡിജിറ്റല്‍ മാധ്യമങ്ങള്‍ അച്ചടിയെ മറികടന്ന് കുതിപ്പ് തുടരും, ഓണ്‍ലൈന്‍ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാ?ഗത്തെ മറികടന്ന് മുന്നേറുകയും ചെയ്യും, പഠനം വ്യക്തമാക്കുന്നു.

 

Top