മോഷ്ടാക്കളുടെ വെടിയേറ്റ് ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം

shoot

ന്യൂഡല്‍ഹി: ഗുജറാത്ത് സ്വദേശി ചിക്കാഗോയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. 19കാരനായ അര്‍ഷദ് വോറയാണ് മരിച്ചത്.

55കാരനായ ഇയാളുടെ ബന്ധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചിക്കാഗോയിലെ ഡോള്‍ട്ടണില്‍ വ്യാഴാഴ്ച പെട്രോള്‍ പമ്പ് ആക്രമിച്ച മോഷ്ടാക്കള്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇവരുടെ കുടുംബം നടത്തുന്ന പെട്രോള്‍ പമ്പാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Top