തരൂര്‍ അടക്കമുള്ള നേതാക്കളുടെ അച്ചടക്കലംഘനം നേട്ടമാകുന്നത് ഇടതിന്; കെപിസിസിയിൽ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹാം പറഞ്ഞു.

മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടം ആകുന്നുവെന്നായിരന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. 11ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട.

Top