ഗേ പാര്‍ട്ടിയില്‍ ഒത്തുകൂടിയ 141 സ്വവര്‍ഗരതിക്കാരെ ഇന്‍ഡോനേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ ലൈംഗീകതയ്ക്കായി ഒത്തുകൂടിയ സ്വവര്‍ഗരതിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജക്കാര്‍ത്തയിലെ സൗനയില്‍ നടന്ന പാര്‍ട്ടിയിലുണ്ടായ പൊലീസ് റെയ്ഡിനെ തുടര്‍ന്ന് ബ്രിട്ടീഷ്, സിംഗപ്പൂര്‍ പൗരന്മാരടക്കം 141 പേരെയാണ് അറസ്റ്റ് ചെയ്തത്.

സ്വവര്‍ഗ ലൈംഗീകതക്ക് പ്രചാരണം നല്‍കുകയാണ് ‘ദി വൈല്‍ഡ് വണ്‍’ എന്ന പേരിട്ട പാര്‍ട്ടിയുടെ ലക്ഷ്യം.

ഏതാനും ചില പ്രവിശ്യകളിലൊഴികെ ഇന്‍ഡോനേഷ്യന്‍ നിയമപ്രകാരം സ്വവര്‍ഗ ലൈംഗീകത നിയമ വിരുദ്ധമല്ല. എന്നാല്‍ പോര്‍ണോഗ്രഫി വിരുദ്ധ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

പൊതു നിരത്തില്‍ സ്വവര്‍ഗ ലൈംഗികത നടത്തിയ രണ്ടു പേരെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top