ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം അടുത്ത മാസം കൂടി മാത്രം

ന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക് . സോഷ്യല്‍ മീഡിയ കമന്റേറ്റര്‍ മാറ്റ് നവാര ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതിനാലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഫേസ്ബുക്ക് തങ്ങളുടെ കീഴിലുള്ള ആപ്പുകളെ കൂടുതല്‍ കേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം എന്നും റിപ്പോര്‍ട്ട് ഉണ്ട്.

അടുത്ത മാസത്തോടെ ഈ ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. 2017 ഡിസംബറിലാണ് സ്‌നാപ്ചാറ്റിന് സമാനമായ രീതിയില്‍ ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്. ചിലി, ഇസ്രയേല്‍, ഇറ്റലി, പോര്‍ച്ചുഗല്‍, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ഈ ആപ്പിന്റെ പ്രവര്‍ത്തനം.

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഇന്‍ബോക്‌സ് ലഭ്യമായിരുന്നില്ല. പക്ഷേ ഇന്‍സ്റ്റഗ്രാം മെയിന്‍ ആപ്പില്‍ ഡയറക്ട് ടാബിലൂടെ ഡയറക്ട് സന്ദേശങ്ങളില്‍ എത്താന്‍ സാധിക്കുമായിരുന്നു.

Top