എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്‌ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നടപ്പ് സാമ്പത്തിക വര്‍ഷം കുറയ്ക്കുമെന്ന് സൂചന.

നവംബര്‍ 23ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമായിരിക്കും ഇക്കാര്യം തീരുമാനിക്കുന്നത്.

2017-18 വര്‍ഷം 8.5 പലിശ എന്ന നിരക്കായിരിക്കും പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമായിരുന്നു പലിശ.

പിഎഫിലെത്തുന്ന തുകയില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുക.

സെക്യൂരിറ്റികളുടെ പലിശ നിരക്കില്‍ കാര്യമായ കുറവുണ്ടായതിനാലാണ് ഇപിഎഫ്ഒയും നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്റെ വിഹിതം യൂണിറ്റുകളായി വരിക്കാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും.

മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന് സമാനമായ രീതിയിലായിരിക്കും യൂണിറ്റ് നല്‍കുന്നത്.

ഈ വര്‍ഷം 15 ശതമാനം തുകയാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.

Top