ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഭവന വായ്പയ്ക്ക് 2.6 ലക്ഷം രൂപ വരെയുള്ള പലിശ സബ്‌സിഡി ഈ വര്‍ഷം ഡിസംബറിന് ശേഷം 15 മാസത്തേയ്ക്ക് കൂടി കേന്ദ്രം ദീര്‍ഘിപ്പിച്ചു.
കേന്ദ്ര ഭവന നിര്‍മ്മാണ നഗരകാര്യ സെക്രട്ടറി ദുര്‍ഗ്ഗാശങ്കര്‍ മിശ്രയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
ഒന്‍പത് ലക്ഷം രൂപ 20 വര്‍ഷത്തേയ്ക്ക് ഭവന വായ്പ എടുത്തിട്ടുള്ള, ആറ് ലക്ഷംരൂപ മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാല് ശതമാനം സബ്‌സിഡിയാണ് ലഭിക്കുക.
12 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് മൂന്ന് ശതമാനമായിരിക്കും പലിശ സബ്‌സിഡി.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഇടത്തരം വരുമാനക്കാര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം ലഭ്യമാക്കുവാന്‍ ഇത് സഹായകമാവും.