ന്യൂഡല്‍ഹി : ഉത്തേജക പരിശോധനയില്‍ കുടുക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) നല്‍കിയ അനുമതി അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗ് ശരിവച്ചു.
ഇനി അന്താരാഷ്ട്ര ആന്റിഡോപ്പിംഗ് ഏജന്‍സിയുടെ (വാഡ) അനുമതി കൂടി നര്‍സിംഗിന് ലഭിക്കേണ്ടതുണ്ട്.
മൂന്നു ദിവസത്തിനുള്ളില്‍ വാഡയുടെ അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം പരിശോധിക്കാനായി നര്‍സിംഗിന്റെ കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നാഡയില്‍ നിന്ന് വാഡ ശേഖരിച്ചു.
നാഡയുടെ തീരുമാനം വാഡ അംഗീകരിച്ചില്ലെങ്കില്‍ നര്‍സിംഗിന് അന്താരാഷ്ട്ര കായിക കോടതിയെ സമീപിക്കേണ്ടിവരും.