സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് ഇഡി

കൊച്ചി: കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൂന്ന് ദിവസം സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സി.എം. രവീന്ദ്രന് നിക്ഷേപമുള്ള ബാങ്കുകള്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നിക്ഷേപം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ് നോട്ടീസ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള സാമ്പത്തിക ഇടപാട് രേഖകളും പരിശോധിക്കേണ്ടവയുടെ പട്ടികയിലുണ്ട്.

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എം. ശിവശങ്കറിനെതിരെ നാളെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Top