ജയിലില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണം; ഡിജിപി

തിരുവനന്തപുരം: ജയിലില്‍ വച്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോ 18 മാസം സൂക്ഷിക്കണമെന്ന് ഉത്തരവിലുണ്ട്.

പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. വീഡിയോ പകര്‍ത്താന്‍ സൗകര്യമില്ലാതെ വരുന്ന എജന്‍സികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇക്കാര്യം ജയില്‍ സൂപ്രണ്ടുമാര്‍ ഉറപ്പു വരുത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

Top