കൊച്ചി: നാല് വര്‍ഷം മുമ്പ് പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയ ക്വട്ടേഷന്‍ ഇത്രയും വൈകി 2017 ല്‍ നടപ്പാക്കിയതിന്റെ പിന്നിലെ കാരണം പൊലീസിനെ പോലെ തന്നെ ജനങ്ങളേയും കുഴക്കിയിരുന്നു.
2013ല്‍ നടന്ന ഗൂഢാലോചന 2017ല്‍ നടപ്പാക്കി എന്നു പറയുന്നതില്‍ തന്നെ അസ്വാഭാവികതയുണ്ടെന്നാണ് ദിലീപിനെ അനുകൂലിക്കുന്ന സിനിമാ പ്രവര്‍ത്തകരും ചൂണ്ടി കാണിച്ചിരുന്നു.
എന്നാല്‍ അതിനുള്ള കാരണം തെളിവുകള്‍ സഹിതം കണ്ടെത്തിയിരിക്കുകയാണ് അന്വേഷണ സംഘം.
മോഷണക്കേസില്‍ അകപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ ആയതിനാലാണ് 2013 ല്‍ നല്‍കിയ ക്വട്ടേഷന്‍ ഇത്രയും വൈകി നടപ്പിലായത്.
അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുന്നതിനിടെ നടിയുമായി ദിലീപ് വാഗ്വാദത്തില്‍ ഏര്‍പെട്ടതാണ് ക്വട്ടേഷനിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് 2013 മാര്‍ച്ചില്‍ അബാദ പ്ലാസയില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
എന്നാല്‍ അടുത്ത വര്‍ഷം തന്നെ കോട്ടയത്ത് പാലായ്ക്കടുത്ത് കിടങ്ങൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് കുരുമുളക് സപ്രേ ചെയ്ത് യാത്രക്കാരന്റെ നാല് ലക്ഷം രൂപ കവര്‍ന്ന കേസില്‍ സുനിക്ക് ഒരു വര്‍ഷത്തോളം കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയേണ്ടി വന്നിരുന്നു. പിന്നീട് കോടതിയില്‍ കീഴടങ്ങേണ്ടതായും വന്നു.
ദിലീപ് നല്‍കിയ ക്വട്ടേഷന്‍ ഇത്രയും വൈകാന്‍ കാരണം ഇതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അതിനുശേഷം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വച്ച് ക്വട്ടേഷന്‍ പുതുക്കുകയായിരുന്നു.
ഹണി ബീ ടുവിന്റെ ലൊക്കേഷനില്‍ ഡ്രൈവറായി സുനി എത്തുകയും ഗോവയില്‍ വച്ച് നടത്താനിരുന്ന പദ്ധതി കൂട്ടാളികളേയും വാഹനത്തേയും അവിടെ എത്തിക്കാന്‍ സാധിക്കാതിരുന്നതു മൂലം പാളിയിരുന്നു.
തുടര്‍ന്നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.