ആകാശിനെ ജയിലില്‍ യുവതി സന്ദര്‍ശിച്ച സംഭവം ; ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്

Shuhaib murder

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വധക്കേസിലെ പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയെ ജയിലില്‍ യുവതി സന്ദര്‍ശിച്ച സംഭവത്തില്‍ ചട്ട വിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട്. അപേക്ഷ സ്വീകരിച്ചതിനു ശേഷം മാത്രമാണ് പ്രതിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ജയില്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനിടെ മാത്രം 12 മണിക്കൂര്‍ സമയം കൂട്ടുകാരിയുമായി കൂടിക്കാഴ്ച നടത്താന്‍ ആകാശിന് അനുമതി നല്‍കിയതായാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Top