ശ്രീനഗര്‍: പാക് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അതിര്‍ത്തിയില്‍ 100 ബങ്കറുകള്‍ സ്ഥാപിക്കാനൊരുങ്ങി ജമ്മുകശ്മീര്‍ സര്‍ക്കാര്‍.
രജൗരി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് ബങ്കറുകള്‍ സ്ഥാപിക്കുന്നത്. നിയന്ത്രണരേഖയിലെ നൗഷേര സെക്ടറില്‍ 100 ബങ്കറുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചതായി രജൗരി ഡപ്യൂട്ടി കമ്മീഷണര്‍ ഡോ. ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക് ആക്രമണം ഉണ്ടായാല്‍ 1200- 1500 ആളുകളെ ഉള്‍ക്കൊള്ളാന്‍ ഈ ബങ്കറുകള്‍ക്ക് സാധിക്കും. കഴിഞ്ഞ ദിവസം ചൗധരി നിര്‍മാണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.