തിരുവനന്തപുരം: ഇടതുമുന്നണിയുടെ ജനജാഗ്രതാ ജാഥകള്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ ഇന്ന് പര്യടനം നടത്തും.
കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍മേഖലാ ജാഥ തലസ്ഥാനത്തെ അഞ്ചുനിയമസഭാ മണ്ഡലങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും.
രാവിലെ പത്തിന് കോവളം മണ്ഡലത്തിലെ ബാലരാമപുരത്താണ് ആരംഭം. വൈകിട്ട് അരുവിക്കരയില്‍ സമാപിക്കും.
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥയുടെ പര്യടനം രാവിലെ പത്തു മണിയോടെ കാസര്‍കോട് ജില്ലയിലെ ചട്ടംചാലില്‍ നിന്ന് ആരംഭിക്കും.
കാഞ്ഞങ്ങാട് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് രണ്ടരയോടെ ജാഥ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരും, കല്യാശേരിയിലും ജാഥയ്ക്ക് സ്വീകരണം നല്‍കും.