മലപ്പുറം: മുഖ്യമന്ത്രിയുടെ സാമ്പത്തിക സംവരണത്തിനെതിരെ ജനതാദള്‍ എസ് നേതാവ് രംഗത്ത്.
മുന്നോക്ക സംവരണം പുന:പരിശോധിക്കണമെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി നീലലോഹിതദാസന്‍ നാടാര്‍ ആവശ്യപ്പെട്ടു.
സംവരണം അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്ക് സഹായകരമാകുന്നതാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം ബോര്‍ഡിലെ സംവരണം ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ദേവസ്വം ബോര്‍ഡില്‍ ഇപ്പോള്‍ തന്നെ ഭൂരിഭാഗമുള്ളത് മുന്നോക്കക്കാരാണെന്നും അത് വര്‍ധിപ്പിക്കാനേ തീരുമാനം ഉപകരിക്കൂ എന്നും നീലലോഹിതദാസന്‍ പറഞ്ഞു.
സാമ്പത്തിക സംവരണം പുറം വാതിലിലൂടെ അടിച്ചേല്‍പിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്ക് ഉപകരണമായി മാറുന്നതാവും സര്‍ക്കാര്‍ തീരുമാനമെന്നും നീലലോഹിതദാസന്‍ വ്യക്തമാക്കി.