തിരുവനന്തപുരം: ജനതാദള്‍ യു-ജനതാദള്‍ എസ് ലയനം സംബന്ധിച്ച് ജനതാദള്‍ എസില്‍ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വീരേന്ദ്രകുമാര്‍ പക്ഷത്തെ ഒപ്പം ചേര്‍ക്കേണ്ടെന്നാണ് എസ് വിഭാഗത്തിന്റെ തീരുമാനം. വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുവുമായുള്ള ലയന ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ ജനതാദള്‍ എസ് തീരുമാനിച്ചു.
ലയന സാധ്യത യുഡിഎഫില്‍ വിലപേശലിനായി വീരേന്ദ്രകുമാര്‍ ഉപയോഗിക്കുന്നുവെന്നാണ് ജനതാദള്‍ എസ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ പക്ഷവുമായി യാതൊരു കൂട്ടുകെട്ടും വേണ്ടെന്നാണ് എസിന്റെ തീരുമാനം.
കൊച്ചിയില്‍ നടന്ന ഭാരവാഹിയോഗത്തിലാണ് തീരുമാനമുണ്ടായത്. ഏകകണ്ഠമായ തീരുമാനമാണ് യോഗത്തിലുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.