മുംബൈ : ജനപ്രീതിയാര്‍ജിച്ച കോംപസ് എസ്‌യുവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേര്‍ഷന്‍ ജീപ്പ് ഇന്ത്യാ ദീപാവലിയില്‍ അവതരിപ്പിക്കും.
ജീപ്പ് ഡീലര്‍മാര്‍ പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് ഇതിനോടകം സ്വീകരിച്ചുതുടങ്ങി.
50,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിംഗ് നടത്താം. ജീപ്പ് കോംപസ് പെട്രോള്‍ എടി വേര്‍ഷന് 18.96 ലക്ഷത്തിനും, 19.67 ലക്ഷം രൂപയ്ക്കുമിടയില്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ എന്‍ജിന്‍ ആയിരിക്കും കോംപസ് പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിന്റെ ഹൃദയം. ഈ എന്‍ജിന്‍ 165 എച്ച്പി പരമാവധി കരുത്തും 250 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
7 സ്പീഡ് ഡുവല്‍ ഡ്രൈ ക്ലച്ച് ട്രാന്‍സ്മിഷനാണ് (ഡിഡിസിടി) എന്‍ജിനുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുക. 17.1 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമത. ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലാണ് ജീപ്പ് കോംപസ് പെട്രോള്‍ എടി വിപണിയിലെത്തിക്കുന്നത്.
ഡീസല്‍ ടോപ് വേരിയന്റിനെപ്പോലെ ഹില്‍ സ്റ്റാര്‍ട്ട് അസ്സിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവയാണ് സുരക്ഷാ സന്നാഹങ്ങള്‍.
ഓട്ടോ, സ്‌നോ, സാന്‍ഡ്, മഡ് എന്നിവയാണ് നാല് ഡ്രൈവിംഗ് മോഡുകള്‍.