സി.ബി.ഐ. ജഡ്ജി സാക്ഷിപ്പട്ടികയില്‍; അഭയ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി

sister abhaya

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നതില്‍ നിന്നും തിരുവനന്തപുരം സിബിഐ കോടതി പ്രത്യേക ജഡ്ജ് ജോണി സെബാസ്റ്റിയന്‍ പിന്മാറി.

സിബിഐ-യുടെ കുറ്റപത്രത്തിലെ 111-ാം സാക്ഷിയാണ് ജഡ്ജി ജോണി സെബാസ്റ്റിയന്‍.

കോട്ടയം ബി.സി.എം. കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ.സി. ത്രേസ്യാമ്മ 2008 ഡിസംബര്‍ 23 ന് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയത് തോപ്പുംപടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ജോണി സെബാസ്റ്റിയന്‍ മുമ്പാകെയായിരുന്നു.

ആയതിനാലാണ് ജഡ്ജി സിബിഐ-യുടെ 111-ാം സാക്ഷിയും പ്രൊഫ. ത്യേസ്യാമ്മ 12-ാം സാക്ഷിയുമായത്. അതിനാല്‍ അഭയ കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുവാന്‍ സിബിഐ ജഡ്ജ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ക്ക് കത്ത് നല്‍കിയത്.

സിസ്റ്റര്‍ അഭയ കേസില്‍ പ്രാഥമിക അന്വേഷണഘട്ടത്തില്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തെളിവ് നശിപ്പിക്കുവാന്‍ കൂട്ടുനിന്ന ക്രൈം ബ്രാഞ്ച് റിട്ട. എസ്.പി. കെ ടി മൈക്കിള്‍ ഉള്‍പ്പടെ 8 പേരെ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ ജൂലൈ 26 ന് സിബിഐ കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയുവാന്‍ ഓഗസ്റ്റ് 9 ന് വിധി പറയുവാനിരിക്കെ ഇന്നലെയാണ് വിധി പറയുന്ന ജഡ്ജി ജോണി സെബാസ്റ്റിയന്‍ സിബിഐ-യുടെ സാക്ഷിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയത്.

ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.

Top